സംസ്ഥാനത്ത് സിബിഎസ്‌ഇ സ്കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു: ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

author

കൊച്ചി: സംസ്ഥാനത്ത് സിബിഎസ്‌ഇ സ്കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതില്‍ ഇത് വരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഭാഗികമായി സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സിബിഎസ്‌ഇ സ്കൂളുകളുടെ ശ്രമം. 50 ശതമാനം അധ്യാപകര്‍ക്കും സംശയനിവാരണത്തിനായി മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കും സ്കൂളുകളിലേക്ക് വരാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആഴ്ചയില്‍ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം.

ക്ലാസുകള്‍ തുടങ്ങുന്നതില്‍ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. കുട്ടികളെ നി‍ര്‍ബന്ധിപ്പിച്ച്‌ സ്കൂളിലേക്ക് എത്തിക്കരുതെന്നാണ് സംഘടന സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 9 മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിക്കും. ഒരേ സമയം 12 പേരാകും ക്ലാസില്‍ ഇരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"പാവപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസം നല്‍കുന്നില്ല" ; പുതിയ പരാതിയുമായി പി ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദുരിതാശ്വാസ വിതരണം രാജ്യത്തിന്റെ സമ്ബദ്ഘടനയില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പര്യാപ്തമാവേണ്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന ധനസഹായം പേരിന് മാത്രമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ ചിദംബരം വിമര്‍ശിച്ചു. ധനവിതരണവുമായി ബന്ധപ്പെട്ട ഏതാനും ട്വീറ്റുകള്‍ വഴിയാണ് ചിദംബരം കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി എത്തിയത് . ദേശീയ സാമൂഹിക സഹായ പദ്ധതി വഴി 2.81 […]

You May Like

Subscribe US Now