സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല

author

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ‍ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​ക​ള്‍​ക്കു ​ശേ​ഷം മ​തി​യെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങള്‍ക്ക് സ്കൂള്‍ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഈ നിയന്ത്രണം. കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭിത്തിയില്‍ രക്തം കൊണ്ട് 'സോറി'എന്നെഴുതി : ആശുപത്രിയുടമയായ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം : സ്വകാര്യ ആശുപത്രി ഉടമയായ യുവ ഡോക്ടറെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ.അനൂപ് കൃഷ്ണയെ(35)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് സോറി എന്ന് എഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ […]

You May Like

Subscribe US Now