സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍

author

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

1 കിലോ പഞ്ചസാര, മുക്കാല്‍ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് 100 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാല്‍ കിലോ ചെറുപയര്‍, കാല്‍ കിലോ സാമ്ബാര്‍ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉള്‍പ്പടെ 350 രൂപയോളമാണ് ഭക്ഷ്യകിറ്റിന് ചിലവ് വരുന്നത്.

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമം അനുസരിച്ച്‌ തുടങ്ങുന്ന വിതരണം അടുത്ത മാസം 15നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വരുന്ന 4 മാസം ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ രണ്ട് കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെ ഇന്നു മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് നടന്ന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും യോഗത്തിലാണ് രാജ്യവ്യാപകമായി പ്രക്ഷോഭത്തിനുള്ള തീരുമാനം. കരി നിയമങ്ങള്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 24 മുതല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ബുധനാഴ്ചത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും […]

You May Like

Subscribe US Now