സന്തോഷ് ഈപ്പനില്‍ നിന്നും വീണ്ടും മൊഴിയെടുത്തു, ലൈഫ് മിഷന്‍ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജിതമാക്കി സി.ബി.ഐ

author

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ സന്തോഷ് ഈപ്പനില്‍ നിന്നും വീണ്ടും മൊഴിയെടുത്തു. ലൈഫ് മിഷനെതിരെ അന്വേഷണം സാധ്യമല്ലെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കമാണ് സി.ബി.ഐ നടത്തുന്നത്.

യൂണിടാക്കിനെതിരെ നടത്തുന്ന അന്വേഷണത്തിലൂടെ ഉദ്യോഗസ്ഥരുടെ പങ്കടക്കം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്. അതുകൊണ്ടു തന്നെ കമ്മീഷന്‍ നല്‍കിയ കാര്യം അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്.

റെഡ് ക്രസന്‍റും യുണിടാക്കും തമ്മിലുണ്ടാക്കിയ കരാര്‍ അറിയില്ലെന്നയിരുന്നൂ സര്‍ക്കാര്‍ വാദം. എന്നല്‍ ഏതെങ്കിലും ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ഇത് അറിഞ്ഞിട്ടുണ്ടോ എന്നാണ് അന്വേഷണം.

യുണി ടാക്ക് എം.ഡിയില്‍ നിന്ന് വീണ്ടും ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്നെയാണ് സി.ബി.ഐ ചോദിച്ചറിഞ്ഞത്. എന്നാണ് വിവരം. കമ്മീഷന്‍ ലഭിച്ചവരുടെ വിശദാംശങ്ങളും സി.ബി.ഐയുടെ പക്കലുണ്ട്. ഹൈക്കോടതിയിലെ സ്റ്റേ മാറുന്ന മുറക്ക് വീണ്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്

ന്യൂ​ഡ​ല്‍​ഹി: കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേ​ര​ള​മ​ട​ക്കം അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ളി​ല്‍ നി​ര്‍​വ​ഹ​ണ സ​ഹാ​യം ന​ല്‍​കാ​ന്‍ കേ​​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ര്‍​ണാ​ട​ക, രാ​ജ​സ്​​ഥാ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ഛത്തി​സ്​​ഗ​ഢ്​​ എ​ന്നി​വ​യാ​ണ്​ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍. നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍, നി​രീ​ക്ഷ​ണം, പ​രി​ശോ​ധ​ന, അ​ണു​ബാ​ധ പ്ര​തി​രോ​ധം, പോ​സി​റ്റി​വ്​ രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ലു​ള്ള ക്ലി​നി​ക്ക​ല്‍ കാ​ര്യ ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ സം​സ്​​ഥാ​ന​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണ്​ കേ​ന്ദ്ര​സം​ഘ​ത്തി​ന്റെ ദൗ​ത്യം. ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ഓ​ഫീ​സ്​ ഡ​പ്യൂ​ട്ടി […]

You May Like

Subscribe US Now