സന്ദീപ് നായരുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

author

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇന്ന് വിധി വരുക. അറുപത് ദിവസം കഴിഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത് കൊണ്ട് ജാമ്യം നല്‍കണമെന്നാണ് സന്ദീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.

ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇതേ കേസില്‍ സ്വപ്‌ന സുരേഷിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മാപ്പു സാക്ഷിയാവുന്നതിന് മുന്നോടിയായി സന്ദീപ് നായരുടെ രഹസ്യ മൊഴി ആലുവ കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അമിത സമ്മര്‍ദ്ദം; ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ പ്രതിഷേധത്തിലേക്ക്

കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ സര്‍ക്കാര്‍ അമിത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ച്‌ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ പ്രതിഷേധത്തിലേക്ക്. ഇന്ന് മുതല്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന്സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. എന്നാല്‍, രോഗീപരിചരണത്തേയുംകൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം.ആരോഗ്യപ്രവര്‍ത്തകരുടെകുറവ് പരിഹരിക്കുക, തുടര്‍ച്ചയായ കൊവിഡ് ഡ്യൂട്ടിക്കു ശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കുക തുടങ്ങി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കി. എല്ലാവിധ […]

You May Like

Subscribe US Now