സന്ദീപ് നായരുടെ മനസ്സുമാറ്റം ബി.ജെ.പി നേതാവിന്റെ ഉറപ്പില്‍ : തെളിവില്ലാതെ അലയുന്ന അന്വേഷണ ഏജന്‍സിക്ക് സന്ദീപ് ഇനി പിടവള്ളി.

author

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷി ആകാന്‍ തയ്യാറാണെന്ന കേസിലെ രണ്ടാംപ്രതി സന്ദിപ് നായരുടെ നിലപാട് ഒരു പ്രമുഖ ബി.ജെ.പി നേതാവിന്റെ അറിവോടെയാണെന്ന സൂചനകള്‍ പുറത്തുവരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ അറസ്റ്റ് നടന്ന് 80 ദിവസം പിന്നിട്ടിട്ടും കാര്യമായ തെളിവുകള്‍ കിട്ടാതെ അന്വേഷണ ഏജന്‍സികള്‍ നിരാശപ്പെട്ടിരിക്കേയാണ് കേസിലെ രണ്ടാംപ്രതി തന്നെ അപ്രതീക്ഷിതമായി മാപ്പ് സാക്ഷി ആകുവാന്‍ തയ്യാറായത്. സന്ദീപ് നായര്‍ പങ്ക്‌വയ്ക്കുന്ന എന്തെങ്കിലും നിര്‍ണ്ണായക തെളിവുകളിലൂടെയേ അന്വേഷണ ഏജന്‍സികള്‍ക്ക് ഇനി മുന്നോട്ട് പോകുവാന്‍ കഴിയൂ. യു.എ.പി.എ.നിയമ പ്രകാരം കേസ് എടുത്തിരിക്കുന്നതിനാല്‍ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണെന്നും മാപ്പ് സാക്ഷി ആയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും എന്ന വിവരം സന്ദീപ് നായരെ ജയിലില്‍ അറിയിച്ചത് ഒരു ഉയര്‍ന്ന ബിജെപി നേതാവാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ നടപടികളിലൂടെ സന്ദീപിനെ രക്ഷിക്കുകയും കേന്ദ്ര ഏജന്‍സികളുടെ മുഖം രക്ഷിക്കുകയും ആണ് ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും വരും ദിവസങ്ങളില്‍ സന്ദിപ് കൊടുക്കുന്ന രഹസ്യമൊഴി നിര്‍ണ്ണായകമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൊലീസ്​ സ്​റ്റേഷനുകളില്‍ പിടിച്ചിട്ട 714 വാഹനം ഓണ്‍ലൈനായി വില്‍ക്കും

കോഴിക്കോട്​: സിറ്റി പൊലീസ്​ പരിധിയിലെ വിവിധ സ്​റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി. എലത്തൂര്‍, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, കുന്ദമംഗലം, മാവൂര്‍, മെഡിക്കല്‍ കോളജ്, ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, നല്ലളം, ഫറോക്ക്, ട്രാഫിക് യൂനിറ്റ് എന്നീ സ്​റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 29 ലോട്ടുകളില്‍ ഉള്‍പ്പെടുത്തിയ 714 വാഹനങ്ങളാണ്​ ലേലം ചെയ്​ത്​ വില്‍ക്കുന്നത്​. സ്​റ്റേഷനുകള്‍ക്ക്​ മുന്നില്‍ വാഹന കൂമ്ബാരം വേണ്ടെന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധന […]

You May Like

Subscribe US Now