സപ്ലൈകോ വില്‍പനശാലകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെ

author

തൃശൂര്‍: സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം മുനിസിപ്പല്‍/സിറ്റി കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെയും പഞ്ചായത്തുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയുമാക്കി പുതുക്കി നിശ്ചയിച്ചു.

വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആക്കിയിരുന്നെങ്കിലും കോവിഡ് മൂലം വാഹന ഗതാഗത സൗകര്യം മതിയാം വണ്ണം ലഭ്യമല്ലാത്തതിനാലും വിവിധ അസൗകര്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലുമാണ് പുന:ക്രമീകരണം നടത്തിയതെന്ന് സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും വാക്‌പോര്. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 1959ല യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് അന്തിമമെന്ന ചൈനീസ് വാദം തള്ളി. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കില്ല. എന്നാല്‍ രേഖ രണ്ടു രാജ്യങ്ങളും കൂട്ടായി തീരുമാനിക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യ പറഞ്ഞു. അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നല്‍കിയ […]

Subscribe US Now