സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്ത് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം

author

2021-ലെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ജഡെയാണ് ട്രംപിനെ നിര്‍ദേശിച്ചത്. ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. ലോകത്തെ സംഘര്‍ഷങ്ങള്‍ പരിഹരിച്ച്‌ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ട്രംപിന്റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ, ഇന്ത്യ- കശ്മീര്‍ വിഷയത്തില്‍ ട്രംപ് ഇടപെടാന്‍ കാണിച്ച സന്നദ്ധതയും ട്രംപിന്റെ ആരാധകനല്ല ഞാന്‍. എന്നാല്‍, പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ച മറ്റുള്ളവരെ അപേക്ഷിച്ച്‌ ലോക സമാധാനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് ടൈബ്രിംഗ് ‘ഫോക്‌സ് ന്യൂസി’നോട് വ്യക്തമാക്കി.

യുഎഇ- ഇസ്രയേല്‍ കരാര്‍ ഒരു വഴിത്തിരിവാകാമെന്നും പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളും യുഎഇയുടെ പാത പിന്തുടരുമെന്നും പശ്ചിമേഷ്യയെ സഹകരണത്തിന്റെയും സമൃദ്ധിയുടെയും മേഖലയാക്കാന്‍ സഹായിക്കുമെന്നും ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനും ട്രംപ് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ടൈബ്രിംഗ് പറയുന്നു.

സുപ്രധാനപങ്കാണ് വഹിച്ചതെന്നും നാലുതവണ പാര്‍ലമെന്റ് അംഗവും നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാനുമായ ടൈബ്രിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രെയിനുകള്‍ നിര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജനശതാബ്ദിയടക്കമുള്ള ട്രെയിനുകള്‍ നിര്‍ത്താനുള്ള റയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച്‌ പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. എന്നാല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച്‌ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് റയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം -എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുമാണ് യാത്രക്കാരുടെ കുറവിന്‍റെ പേരില്‍ നിര്‍ത്താലാക്കാനുള്ള നീക്കം നടക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാരുടെ […]

You May Like

Subscribe US Now