സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച്‌ സ്വപ്ന

author

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച്‌ സ്വപ്ന.ശബ്ദം എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ശബ്ദസന്ദേശം ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഡിഐജി അജയ്കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സ്വപ്‌നയുടെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ഡിഐജി പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം. ഡിഐജി അജയ്കുമാറിന് അന്വേഷണ ചുമതല നല്‍കി ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ത്രീയെ മുതുകില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്‍; ബിഗ് സല്യൂട്ടെന്ന് സോഷ്യല്‍ മീഡിയ

ഭോപ്പാല്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷിട്ടിച്ച്‌ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. അപകടത്തില്‍ പരിക്കേറ്റ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സന്നിദ്ധ ഘട്ടത്തില്‍ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന പോലീസുകാരന് വലിയ സല്യൂട്ടാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. മധ്യപ്രദേശിലെ ജബല്‍പുരിലുള്ള എഎസ്‌ഐ സന്തോഷ് സെന്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയങ്ങളെ കീഴടക്കിയത്. 35 പേരോളം പേരെ കുത്തിനിറച്ച്‌ സഞ്ചരിച്ച […]

You May Like

Subscribe US Now