സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി

author

ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയത്. ഇത് പിന്നീട് പിന്‍വലിച്ചില്ല.

മുഴുവന്‍ ജീവനക്കാരോടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന ശുപാര്‍ശ ദുരന്തനിവാരണ വകുപ്പ് സര്‍ക്കാരിന് നല്‍കി. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ദുരന്തനിവാരണ വകുപ്പ് ശുപാര്‍ശ ചെയ്തു. അതേസമയം, പൊതുഗാഹതം പുനഃരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യിണ്ടിവരുന്നവര്‍ക്ക് ഇളവു തുടരാന്‍ സാധ്യതയുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലാകുമ്ബോള്‍ ഇവരും ഓഫീസിലെത്തണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസഫ് എം. പുതുശ്ശേരി കേരള കോണ്‍ഗ്രസ് വിടുന്നു: കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തി

കോട്ടയം : മുന്‍ എം.എല്‍.എ യും കേരള കോണ്‍ഗ്രസ്സ് ജോസ് കെ. മാണി വിഭാഗം നേതാവുമായ ജോസഫ് എം. പുതുശ്ശേരി പാര്‍ട്ടി വിടുന്നു. കോണ്‍ഗ്രസ്സിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന പുതുശ്ശേരി കോണ്‍ഗ്രസ്സ് നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ പി.ജെ. ജോസഫ് വിഭാഗത്തില്‍ ചേരുവാനുള്ള നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുതുശ്ശേരിക്ക് നല്‍കിയത്. ജോസ്. കെ. മാണി വിഭാഗം എല്‍.ഡി.എഫ് ലേക്ക് പോയാല്‍ തിരുവല്ല സീറ്റ് കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് പുതുശ്ശേരി പാര്‍ട്ടി വിടുവാന്‍ തയ്യാറായിരിക്കുന്നത്. […]

Subscribe US Now