സര്‍ക്കാര്‍ പറഞ്ഞത്​ ഒന്ന്​, നടപ്പാക്കിയത്​ മറ്റൊന്ന്​; സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റി – വെള്ളാപ്പള്ളി നടേശന്‍

author

തിരുവനന്തപുരം: മുന്നാക്ക സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. സംവരണത്തിലെ അപകടം ലീഗിന് മുമ്ബേ എസ്.എന്‍.ഡി.പി യുണിയന്‍ മണത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘സാമ്ബത്തിക സംവരണം നടപ്പാക്കുന്നതിലൂടെ പിന്നാക്ക- മുന്നാക്ക അന്തരം വര്‍ധിക്കുകയാണ്​. സാമ്ബത്തിക സംവരണത്തി​െന്‍റ യഥാര്‍ഥ ഗുണഭോക്താക്കള്‍ സമ്ബന്നരാണ്. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തി​െന്‍റ ആനുകൂല്യം ലഭിക്കാതിരിക്കുമ്ബോള്‍ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള കോടിപതികള്‍ സംവരണത്തി​െന്‍റ ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് ഇപ്പോള്‍. പദവികളിലും അവസരങ്ങളിലുമുള്ള പിന്നാക്ക-മുന്നാക്ക അന്തരം കുറയ്ക്കുകയാണു സംവരണത്തി​െന്‍റ ലക്ഷ്യം. പക്ഷേ മറിച്ചാണു സംഭവിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും രം​ഗത്തെത്തി. മുന്നോക്ക സംവരണ ഉത്തരവില്‍ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പി​ന്നാ​ക്ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി വ​ഞ്ച​നാ​പ​രം; സ​ര്‍​ക്കാ​ര്‍ സ​വ​ര്‍​ണ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് കാ​ന്ത​പു​രം

കോ​ഴി​ക്കോ​ട്: മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ചു കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ​ലി​യാ​ര്‍. സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ വെ​ല്ലു​വി​ളി​ക്കു​ന്നെ​ന്ന​ന്നാ​ണു കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ന്‍റെ മു​ഖ​പ​ത്ര​ത്തി​ല്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത്. പി​ന്നാ​ക്ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി വ​ഞ്ച​നാ​പ​ര​മെ​ന്നും സ​ര്‍​ക്കാ​ര്‍ സ​വ​ര്‍​ണ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നും കാ​ന്ത​പു​രം വി​മ​ര്‍​ശി​ച്ചു. സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ മു​സ്ലി​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​താ​ണു മു​ന്നാ​ക്ക സം​വ​ര​ണ​മെ​ന്നും മു​ഖ​പ​ത്ര​ത്തി​ലെ ലേ​ഖ​നം വി​മ​ര്‍​ശി​ക്കു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടും ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തോ​ടും അ​നു​ഭാ​വം പു​ല​ര്‍​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് കാ​ന്ത​പു​രം എ.​പി വി​ഭാ​ഗം. നേ​ര​ത്തെ മു​സ്ലിം […]

You May Like

Subscribe US Now