സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

author

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 145 -ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു ചടങ്ങ്. അഖണ്ഡതയയ്ക്കും ദേശീയ ഐക്യത്തിനായും പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു സര്‍ദാര്‍ പദ്ദേലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. അഹമ്മദാബാദ് നദീമുഖത്ത് നിന്ന് ഏകതാ പ്രതിമവരെയാണ് സര്‍വീസ്. സംസ്ഥാനത്തെ 17 പുതിയ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അറുപതാം പിറന്നാളില്‍ മകന്‍ സമ്മാനമായി നല്‍കിയത് 30 വര്‍ഷം മുമ്ബ് വില്‍ക്കേണ്ടി വന്ന ഡ്രീം ബൈക്ക്; സഹീദ് അച്ഛന് നല്‍കിയ സമ്മാനത്തിന് കാരണമായത് ഒന്നര വയസിലെ ഫോട്ടോയും

കണ്ണൂര്‍: അറുപതാം പിറന്നാളില്‍ സഹീ​ദ് അച്ഛന് സമ്മാനമായി നല്‍കിയത് 30 വര്‍ഷം മുമ്ബ് അദ്ദേഹം ആശിച്ച്‌ വാങ്ങിയ ബൈക്ക്. കണ്ണപുരം പാലത്തിനു സമീപം താമസിക്കുന്ന അവരക്കല്‍ മുസ്തഫ ഹാജിക്ക് വ്യാഴാഴ്ചയാണ് 60 വയസ്സ് പൂര്‍ത്തിയായത്. മകന്‍ സമ്മാനമായി നല്‍കിയതാകട്ടെ, 30 വര്‍ഷം മുമ്ബ് ആശിച്ച്‌ വാങ്ങുകയും പിന്നീട് സാമ്ബത്തിക പ്രയാസങ്ങളെ തുടര്‍ന്ന് വില്‍ക്കുകയും ചെയ്ത യമഹ ആര്‍.എക്സ്. 100 ബൈക്കും. അതിന് നിമിത്തമായത് സഹീദിന്റെ ഒന്നര വയസ്സില്‍ എടുത്ത ഒരു […]

You May Like

Subscribe US Now