സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

author

സവാളയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഉള്ളി വില പത്ത് ദിവസമായി ഉയരുന്ന പശ്ചാത്തലത്തിലാണ് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച്‌ വില വര്‍ധന നിയന്ത്രിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിലവര്‍ധന കടുത്ത ജനരോക്ഷം ഉണ്ടാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ഇടപെടല്‍. ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച്‌ വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പന്ത്രണ്ട് വയസുളള ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍

കൊല്ലം: പന്ത്രണ്ട് വയസുളള ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ആളെ ശാസ്‌താംകോട്ട പൊലീസ് പിടികൂടി. കടമ്ബനാട് സ്വദേശി ഹരിചന്ദ്രനെ ആണ് മാറനാട് മലയില്‍ നിലയില്‍ നിന്ന് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്ബനാട് തുവയൂര്‍ സ്വദേശിയാണ് കുട്ടപ്പന്‍ എന്നു വിളിക്കുന്ന ഹരിചന്ദ്രനെന്ന് പൊലീസ് പറഞ്ഞു. ശാസ്താംകോട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 12 വയസു മാത്രമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 18നായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കാനായി എത്തിയതായിരുന്നു […]

You May Like

Subscribe US Now