സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ്​ ബാങ്കിന്​ കീഴില്‍; ബില്‍ ലോക്​സഭ പാസാക്കി

author

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ്​ ബാങ്കിന്​ കീഴീല്‍ കൊണ്ടുവരുന്നതിന്​ 1949​െല ബാങ്കിങ്​ നിയന്ത്രണ നിയമം ഭേദഗതി ചെയ്​ത്​ ലോക്​സഭ ബില്‍ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ്​ ബാങ്ക്​ പരിധിയില്‍ വരും.

രാജ്യത്തെ 1,482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 1540 സഹകരണ സ്​ഥാപനങ്ങളാണ്​ റിസര്‍വ്​ ബാങ്കിന്​ കീഴില്‍ വരിക. 8.6 കോടിയുടെ നിക്ഷേപമാണ്​ സഹകരണ ബാങ്കുകള്‍ക്കുള്ളത്​. ​രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ്​ ബാങ്കിന്​ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. നേരത്തേ ഷെഡ്യൂള്‍ഡ്​ ബാങ്കുകളെയാണ്​ റിസര്‍വ്​ ബാങ്ക്​ നിയന്ത്രിച്ചുകൊണ്ടിരുന്നത്​.

നിക്ഷേപങ്ങള്‍ക്ക്​ സുരക്ഷിതത്വം ഒരു​ക്കുന്നതിനാണ്​ സഹകരണ ബാങ്കുകളെ റിസര്‍വ്​ ബാങ്കിന്​ കീഴില്‍ കൊണ്ടുവരുന്നതെന്നും സഹകരണ രജിസ്​ട്രാറുടെ അധികാരം കുറക്കുന്നതിനല്ലെന്നും​ ലോക്​സഭയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സഹകരണ ബാങ്കുകളിലെ രജിസ്​ട്രാറുടെ അധികാര പരിധിയില്‍ ഇടപ്പെടില്ലെന്നും എന്നാല്‍ ബാങ്കിങ്​ പ്രവര്‍ത്തനങ്ങളില്‍ റിസര്‍വ്​ ബാങ്ക്​ നിയന്ത്രണമുണ്ടാകുമെന്നും ധനമ​ന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭയില്‍ 50 വര്‍ഷം പിന്നിട്ട് ഉമ്മന്‍ ചാണ്ടി

നിയമനിര്‍മാണ സഭകളുടെ ചരിത്രത്തിലെ അപൂര്‍വനേട്ടത്തിലാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1970ല്‍ തുടങ്ങിയ നിയമസഭ ജീവിതത്തിന്‍റെ അമ്ബതാംവാര്‍ഷികം ആഘോഷിക്കുകയാണ് അദ്ദേഹം. തോല്‍വി എന്തെന്നറിയാതെ തുടര്‍ച്ചായി 11 തവണ വിജയിച്ച ഉമ്മന്‍ചാണ്ടി അക്ഷരാര്‍ത്ഥത്തില്‍ ജനകീയ നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ്. 1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളിയില്‍ കരോട്ട് വള്ളക്കാവില്‍ കെ.ഒ ചാണ്ടി – ബേബി ചാണ്ടി ദമ്ബതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സംസ്ഥാന രാഷട്രീയത്തിലേക്ക് കടന്ന് വരുന്നത്. ഇരുപത്തിയേഴാം വയസില്‍ […]

You May Like

Subscribe US Now