സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്

author

സാക്ഷരതയില്‍ തലയുയര്‍ത്തി വീണ്ടും കേരളം. 96.2% സാക്ഷരതാ നിരക്കുമായി രാജ്യത്ത് നാം ഒന്നാമത് തന്നെ. ഡല്‍ഹി (88.7%), ഉത്തരാഖണ്ഡ് (87.6%), ഹിമാചല്‍ പ്രദേശ് (86.6%), അസം (85.9%) എന്നിവയാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്‌ഒ) സാംപിള്‍ പഠനത്തില്‍ രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7%. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് മുന്നില്‍. ദേശീയതലത്തില്‍ പുരുഷന്മാര്‍: 84.7%. സ്ത്രീകള്‍: 70.3%. കേരളത്തില്‍ പുരുഷന്മാര്‍ 97.4%, സ്ത്രീകള്‍ 95.2%.

രാജ്യത്ത് പുരുഷന്‍മാരുടെ സാക്ഷരതാനിരക്ക് 84.7 ശതമാനവും സ്ത്രീകളില്‍ 70.3 ശതമാനവുമാണ്. എല്ലാ സംസ്ഥാനങ്ങളിലും പുരുഷന്‍ന്മാരുടെ സാക്ഷരതാനിരക്ക് സ്ത്രീസാക്ഷരതാ നിരക്കിനേക്കാള്‍ കൂടുതലാണ്. കേരളത്തില്‍ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 97.4 ശതമാനമാണ്. സ്ത്രീകളില്‍ 95.2 ശതമാനവുമാണ്. 15മുതല്‍ 29 വയസ്സുള്ളവരില്‍ ഗ്രാമീണമേഖലയില്‍ 24 ശതമാനവും നഗരപ്രദേശങ്ങളില്‍ 56 ശതമാനവും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയുന്നവരാണ്. 15-29 വയസ്സുള്ളവരില്‍ 35 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീഡിയോ കോണ്‍ഫെറെന്‍സില്‍ എത്തിയ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി ; പോലീസ് കേസെടുത്തു

വടകര :ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ വടകര ധന്വന്തിരി ഡയാലിസിസ് കെട്ടിടം വീഡിയോ കോണ്‍ഫെറെന്‍സില്‍ ഉല്‍ഘാടനം നടത്തിയ ആരോഗ്യ മന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. എം എല്‍ എയും നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം മന്ത്രിയുടെ പ്രസംഗം പോലും കേള്‍ക്കാനായില്ല. സംഭവമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും പ്രതിഷേധമുള്‍പ്പെടെ […]

Subscribe US Now