സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തി, ദിലീപ് പരാതി നല്‍കി; റിമ, രേവതി, പാര്‍വതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

author

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി.

കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രം​ഗത്തുവന്നിരുന്നു. ഇത് രഹസ്യ വിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നാണു ദിലീപിന്റെ പരാതി.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ വൈകാരികമായാണ് താരങ്ങള്‍ പ്രതികരിച്ചത്.

സഹപ്രവര്‍ത്തകര്‍ പോലും ഒപ്പം നില്‍ക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. ‘അപമാനം’ എന്നായിരുന്നു കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് രോ​ഗം, 1141 മരണം

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. രോ​ഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ രോ​ഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാകുന്നു. കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു ഇതുവരെ 47,56,165 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടു. അതേസമയം ഒരു ദിവസം ആയിരത്തിന് മുകളിലാണ് മരണം. ഇന്നലെ […]

Subscribe US Now