സാനിറ്റൈസര്‍ കുടിച്ച്‌ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു

author

സാനിറ്റൈസര്‍ കുടിച്ച്‌ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണല്‍ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദന്‍ (39) ആണ് മരിച്ചത്. കഴിഞ്ഞ 10 മാസമായി തണലില്‍ അന്തേവാസിയാണ്.

വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസര്‍ കുടിച്ചത്. ഉടന്‍ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണല്‍ അഭയകേന്ദ്രത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്കു വേണ്ടി സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു. വിനോദന്‍ ഇത് കുടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്രിട്ടനില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗ ബാധിതരുടെ എണ്ണം 4,80,000 കടന്നു

ബ്രിട്ടനില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്.സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 1നും ഇടയിലുള്ള കൊവി്ഡ കേസുകള്‍ കൂടെ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ കൊവിഡ് ബാധിതരുടെ എണ്ണമെന്നും വരും ദിവസങ്ങളിലും ഇതാവര്‍ത്തിച്ചേക്കാമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.രാജ്യത്ത് ഇതുവരെ 4,80,017 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച്‌ 49 പേര്‍ കൂടി മരിച്ചു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അമ്ബത് ലക്ഷം […]

You May Like

Subscribe US Now