സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ നിർമ്മലമായ ഒരു മുന്ന്നൊട്ട്‌ പോക്ക്

author

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. രണ്ട് പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാനുള്ള കേന്ദ്രസർക്കാർ ശ്രമം സാധാരണ ജനങ്ങൾക്ക് അടക്കം വലിയ തിരിച്ചടിയാകും. മാന്ദ്യകാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാകും ഇതുമൂലം വരിക.
സമ്പദ്ഘടന മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ഔദ്യോഗികമല്ല എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. കേന്ദ്രനിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Next Post

നഗ്‌ന ചിത്രങ്ങൾ പകർത്തി വീണ്ടും ഹണി ട്രാപ് ....

എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ് ഇത്. കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്. 19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്ന […]

You May Like

Subscribe US Now