സാലറി കട്ടില്‍ നിന്ന് പിന്നോട്ടില്ല; മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ച്‌ സര്‍ക്കാര്‍, തീരുമാനം ഇന്ന് വൈകിട്ടോടെ അറിയിക്കാന്‍ നിര്‍ദ്ദേശം

author

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ചൊവ്വാഴ്ച ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ഉപാധികള്‍ മന്ത്രി തോമസ് ഐസക് മുന്നോട്ടുെവച്ചു. ജീവനക്കാരുമായി ചര്‍ച്ചചെയ്ത് ബുധനാഴ്ച വൈകുന്നേരത്തോടെ തീരുമാനം രേഖാമൂലം അറിയിക്കാന്‍ സംഘടനാനേതാക്കളോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പിടിച്ച ഒരു മാസത്തെ ശമ്ബളം ഉടന്‍ തിരിച്ച്‌ നല്‍കിയാല്‍ ഇളവുകളോടെ ആറ് ദിവസത്തെ ശമ്ബളം പിടിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ നിലപാടെടുത്തു.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടില്‍ നിന്ന പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. മാസം 6 ദിവസത്തെ ശമ്ബളം ആറ് മാസം കൂടി പിടിക്കാനുള്ള കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനം ഇടതുപക്ഷസംഘടകള്‍ ഉള്‍പ്പടെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ധനമന്ത്രി യോഗം വിളിച്ചത്.

ധനമന്ത്രി വച്ച നിര്‍ദ്ദേശങ്ങളിവയാണ്.

1. നിലവില്‍ 5 മാസം കൊണ്ട് ഒരു മാസത്തെ ശമ്ബളം പിടിച്ച്‌ കഴിഞ്ഞു. ഈ ശമ്ബളം ധനകാര്യസ്ഥാനപത്തില്‍ നിന്ന് വായ്പയെടുത്ത് സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്നാണ് ആദ്യനിര്‍ദ്ദേശം. പക്ഷെ ഒരു തവണ കൂടി സാലറി കട്ടിന് സഹകരിക്കണം.

2. രണ്ടാമത്തെ നിര്‍ദ്ദേശത്തില്‍ അടുത്ത മാസം മുതല്‍ 6 ദിവസത്തെ ശമ്ബളം പിടിക്കും. ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് ഉള്‍പ്പടെ സംഘടനകള്‍ ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാം.

3. എല്ലാ ജിവനക്കാരില്‍ നിന്നും മൂന്ന് ദിവസത്തെ ശമ്ബളം പത്ത് മാസം പിടിക്കും. കുറഞ്ഞ വേതനമുള്ളവ‌രെ സാലറി കട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന സംഘടനകളുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ശമ്ബളം പിടിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യുഡിഎഫ് സംഘടനകള്‍ സ്വീകരിച്ചത്.

സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ കിട്ടിയ ശേഷം ഉടന്‍ ഓര്‍ഡിനന്‍സ് ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും ; പാലാരിവട്ടവും കയ്യാങ്കളി കേസും ചര്‍ച്ചയായേക്കും

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധിയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. പാലം പുനര്‍നിര്‍മ്മാണത്തിന്റെ ചെലവ് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞില്‍ നിന്നും, കരാര്‍ കമ്ബനിയില്‍ നിന്നും ഈടാക്കണമെന്നും ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടണമെന്നും സിപിഎം എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നീണ്ട ഇടവേളക്ക് ശേഷം സിപിഐ […]

Subscribe US Now