സിനിമാലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്തു; നടപടി ആമസോണിന്റെ പരാതിയില്‍

author

ചെന്നൈ: സിനിമാ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍നിന്നും സ്ഥിരമായി നീക്കം ചെയ്തു. ആമസോണ്‍ ഇന്റര്‍ നാഷണലിന്റെ പരാതിയിലാണ് നടപടി. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്‌ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്. ഇതോടെ തമിഴ് റോക്കേഴ്‌സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റര്‍നെറ്റില്‍ ഇനി സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.

ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍ഡ് നമ്ബര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍നിന്നും അപ്രത്യക്ഷമായത്.

നേരത്തെ പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയമാറ്റം വരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു. ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ എക്‌നാഥ് ഖഡ്‌സെ ബി ജെ പിയില്‍ നിന്ന് രാജിവെച്ചു

മുംബൈ ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ എക്‌നാഥ് ഖഡ്‌സെ ബി ജെ പിയില്‍ നിന്ന് രാജിവെച്ചുവെന്നും അദ്ദേഹം വെള്ളിയാഴ്ച എന്‍ സി പിയില്‍ ചേരുമെന്നും മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടില്‍ വ്യക്തമാക്കി. 2016ല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത് മുതല്‍ ബി ജെ പിയില്‍ തുടരുന്നതില്‍ ഖഡ്‌സെ അതൃപ്തനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖഡ്‌സെ പാര്‍ട്ടിവിടുമെന്നത് സംബന്ധിച്ച അഭ്യൂഹം മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിയതിന് പിന്നാലെയാണ് […]

Subscribe US Now