സിപിഐ എം ഓഫീസ് ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

author

ശാസ്താംകോട്ട > സിപിഐ എം പടിഞ്ഞാറേ കല്ലട ലോക്കല്‍ കമ്മിറ്റി ഓഫീസായ പി ആര്‍ സ്മാരക മന്ദിരം തകര്‍ത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാടം നിഥിന്‍നിവാസില്‍ നിഥിന്‍ (33)ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി ഒമ്ബതിന് ബൈക്കിലെത്തിയ നിഥിനും കാരാളിമുക്ക് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേര്‍ന്നാണ് ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്തത്.

പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥി മോഹികളായ ചിലര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്നതുള്‍പ്പടെയുള്ള വകുപ്പുകളിലാണ് കേസ്. ഞായറാഴ്ച പകല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആറാമത് ഇന്ത്യ- ചൈന കോര്‍പ്പ്‌സ് കമാന്‍ഡര്‍ തല കൂടിക്കാഴ്ച ഇന്ന്

ആറാമത് ഇന്ത്യ- ചൈന കോര്‍പ്പ്‌സ് കമാന്‍ഡര്‍ തല കൂടിക്കാഴ്ച ഇന്ന് നടക്കും. അതിര്‍ത്തിയില്‍ സംഘര്‍ഷ സമാന സാഹചര്യം ആണ് നിലനില്‍ക്കുന്നതെന്ന് ഇരുരാജ്യങ്ങളും ഒഔദ്യോഗികമായി തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ന് ചര്‍ച്ചയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ വിദേശകാര്യ പ്രതിനിധിയെ കൂടി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രിലിന് മുന്‍പുള്ള വിധത്തില്‍ സേനാപിന്മാറ്റം ചൈന നടത്തണം എന്ന തീരുമാനത്തില്‍ ഊന്നിയാകും ഇന്ത്യ ചര്‍ച്ചയില്‍ സ്വീകരിയ്ക്കുന്ന നിലപാട്. ലഡാക്കിലെ അതിശെത്യത്തില്‍ […]

You May Like

Subscribe US Now