സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കില്ല; തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി

author

ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷത്തെ സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കില്ല. പരീക്ഷാ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. കോവിഡ് പശ്ചാതലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

അസോച്ചാം സംഘടിപ്പിച്ച വെബ്ബിനാറിലാണ് പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് അനുരാഗ് ത്രിപാഠി പറഞ്ഞത്. പരീക്ഷ എങ്ങനെ നടത്താമെന്ന ചര്‍ച്ചകള്‍ പുരോ?ഗമിക്കുകയാണെന്നും പരീക്ഷാ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി- മാര്‍ച്ചില്‍ പരീക്ഷ നടത്തുമോ എന്ന ചോദ്യത്തിനു അദ്ദേഹം ഉത്തരം നല്‍കിയില്ല. ആപ്പ് മുഖാന്തരമുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സു?ഗമമായി നടക്കുന്നുണ്ടെന്നും ത്രിപാഠി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോര്‍ജിയ ഗവര്‍ണറും ട്രംപിനെ കൈവിട്ടു, ബൈഡനെ ജേതാവായി പ്രഖ്യാപിച്ചു, റിപബ്ലിക്കന്‍മാരും അംഗീകരിച്ചു

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളെ തള്ളി ജോര്‍ജിയ ഗവര്‍ണര്‍. ജോ ബൈഡനെ ജേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ബ്രയാന്‍ കെമ്ബ്. വീണ്ടും വോട്ടെണ്ണല്‍ നടത്തിയെങ്കിലും ബൈഡന്‍ തന്നെ വിജയിച്ചതായി കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ട്രംപിന്റെ ക്യാമ്ബയിന്‍ ടീം ജോര്‍ജിയയില്‍ ജയം ട്രംപിന് അനുകൂലമാക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കെമ്ബ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഇവിടെയുള്ള 16 സീറ്റുകളും ബൈഡന്‍ നേടി. 12670 വോട്ടിന്റെ ലീഡാണ് ബൈഡന് ഉണ്ടായിയിരുന്നത്. റിപബ്ലിക്കന്‍മാരും ഫലത്തെ […]

You May Like

Subscribe US Now