സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​കം; വി​മ​ര്‍​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

author

തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം നേ​താ​ക്ക​ള്‍ കു​ടു​ങ്ങു​മെ​ന്നാ​യ​പ്പോ​ള്‍ സി​ബി​ഐ​യെ വി​ല​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു.

അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. സി​ബി​ഐ ചോ​ദ്യം ചെ​യ്യു​മെ​ന്ന് വ​ന്ന​പ്പോ​ള്‍ സിപി​എ​മ്മി​ന് ഹാ​ലി​ള​കി. അ​ഴി​മ​തി​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്ന സി​പി​എം നി​ല​പാ​ട് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ല; സര്‍ക്കാറിന്‍റെ അറിവോടെയേ കേസ് ഏറ്റെടുക്കാവൂ -കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : സി.ബി.ഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ലെന്ന് കാനം പറഞ്ഞു. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ക്രിമിനല്‍ അന്വേഷണം സംസ്ഥാന പോലീസിന് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ എടുക്കാതെ […]

Subscribe US Now