സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ല; സര്‍ക്കാറിന്‍റെ അറിവോടെയേ കേസ് ഏറ്റെടുക്കാവൂ -കാനം രാജേന്ദ്രന്‍

author

തിരുവനന്തപുരം : സി.ബി.ഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ലെന്ന് കാനം പറഞ്ഞു. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ക്രിമിനല്‍ അന്വേഷണം സംസ്ഥാന പോലീസിന് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ എടുക്കാതെ കേന്ദ്രത്തിന് തോന്നിയത് മാത്രം എടുക്കുന്നതില്‍ വിവേചനമുണ്ട്. അത് പാടില്ല. സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാവു എന്നാണ് പറയുന്നത്. അല്ലാതെ സിബിഐ പാടില്ല എന്നല്ല.’ – കാനം പറഞ്ഞു.

ലൈഫ് മിഷന്‍ കേസില്‍ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാന്‍ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണവും സംസ്ഥാന സര്‍ക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം എന്‍ഐഎ കോടതി ജാമ്യം നല്‍കിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രില്‍ മാസം വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് വരെ ഈ പുകമറ പടര്‍ത്തിക്കൊണ്ടുപോകാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ട്രാക്ടറ്ററായ ഭര്‍ത്താവ് പണം മുഴുവന്‍ കാമുകിക്കായി ചെലവഴിക്കുന്നു; യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊല്ലാന്‍ ഭാര്യയുടെ ശ്രമം; ​ഗുരുതരാവസ്ഥയില്‍

ബം​ഗളൂരു: ഭര്‍ത്താവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ യുവതി കാമുകിയെ കുത്തിപരിക്കേല്‍പ്പിച്ചു. കല്യാണിലെ അമ്ബിവാലിയില്‍ താമസിക്കുന്ന പ്രിയ യാദവ് ആണ് ഭര്‍ത്താവിന്‍റെ കാമുകിയെ കുത്തിപരിക്കേല്‍പ്പിച്ചത്. നിരവധി തവണ കുത്തേറ്റ യുവതിയെ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെകുറിച്ച്‌ പ്രിയക്ക് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കല്യാണ്‍ സ്റ്റേഷനില്‍ വെച്ച്‌ ഇരുവരും തര്‍ക്കത്തില്‍ വാക്ക് ഏര്‍പ്പെട്ടു. ഇതിനിടെ കയ്യില്‍ […]

You May Like

Subscribe US Now