സുപ്രീംകോടതി ജസ്​റ്റിസ്​ നിയമനം; ട്രംപിനെതിരെ വനിതകളുടെ വന്‍ പ്രതിഷേധം

author

വാഷിങ്​ടണ്‍: സുപ്രീംകോടതി ജസ്​റ്റിസ്​ നിയമനവുമായി ബന്ധപ്പെട്ട്​ യു.എസ്​ ​പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരെ വനിതകളുടെ വന്‍ പ്രതിഷേധം. യു.എസ്​ തലസ്ഥാനമായ വാഷിങ്​ടണിലാണ്​ ആയിരക്കണക്കിന്​ വനിതകള്‍ അണിനിരന്ന പ്രതിഷേധമുണ്ടായത്​. നവംബര്‍ മൂന്നിന്​ നടക്കുന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

2017ന്​ ശേഷം ഇതാദ്യമായാണ്​ ട്രംപിനെതിരെ ഇത്രയും വലിയ പ്രതിഷേധമുണ്ടാവുന്നത്​. അമേരിക്കയിലെ ഏറ്റവും വലിയ രാഷ്​ട്രീയ ശക്​തിയാണ്​ വനിതകളെന്ന്​ പ്രതിഷേധക്കാര്‍ പറഞ്ഞു. ട്രംപിനെന്നല്ല ഒന്നിനും ഞങ്ങളെ തടയാനാവില്ലെന്നും​ പ്രതിഷേധക്കാര്‍ വ്യക്​തമാക്കി. വനിത മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന്​ പ്രവര്‍ത്തിക്കുന്ന സുപ്രീംകോടതി ജസ്​റ്റിസ്​ റുത്ത്​ ബാഡര്‍ ജിന്‍സ്​ബര്‍ഗിന്​ പകരണം കണ്‍സര്‍വേറ്റീവ്​ ജഡ്​ജ്​ ആമി കോണി​ ബാരറ്റിനെ നിയമിക്കാനുള്ളള പ്രസിഡന്‍റ്​ ട്രംപി​െന്‍റ തീരുമാനമാണ്​ പ്രതിഷേധങ്ങള്‍ക്കുള്ള പ്രധാനകാരണം.

ഒക്​ടോബര്‍ 22ന്​ നടക്കുന്ന ജുഡീഷ്യറി കമ്മിറ്റി യോഗത്തില്‍ ബാരറ്റി​െന്‍റ നിയമനത്തില്‍ തീരുമാനമുണ്ടാകും. നവംബര്‍ മൂന്നിനാണ്​ യു.എസില്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു; കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ വിമര്‍ശനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന് കേന്ദ്രത്തിന്‍റെ വിമര്‍ശനം. കേന്ദ്ര പ്രതിരോധ മന്ത്രി ഹര്‍ഷ് വര്‍ധനാണ് കേരളത്തെ വിമര്‍ശിച്ചത്. ഒരു മണിക്ക് പ്രക്ഷേപണം ചെയ്യാനിരിക്കുന്ന സണ്‍ഡേ സംവാദ് എന്ന പരിപാടിയിലാണ് വിമര്‍ശനം. പരിപാടിയുടെ ടീസര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രതിരോധത്തിലെ വലിയ വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തില്‍ കോവിഡിനെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി എന്നും മന്ത്രി ആരോപിക്കുന്നു. കേരളത്തില്‍ കോവിഡ് […]

You May Like

Subscribe US Now