സുശാന്തിന്റെ മരണം ; റിയ ചക്രവര്‍ത്തിയെ മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്തു

author

മുംബൈ: ബോ​​ളി​​വു​​ഡ് താ​​രം സു​​ശാ​​ന്ത് സിം​​ഗ് ര​​ജ്പു​​ത്ത് ജീ​​വ​​നൊ​​ടു​​ക്കി​​യ കേ​​സി​​ല്‍ ന​​ടി റി​​യ ച​​ക്ര​​വ​​ര്‍​​ത്തി​​യെ സി​​ബി​​ഐ ചോ​​ദ്യം​​ചെ​​യ്തു. 8 മണിക്കൂര്‍ തുടര്‍ന്ന ചോദ്യം ചെയ്യലില്‍ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു.

സിബിഐ സംഘം ഉടന്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥരെ കാണും. നടിക്ക് ലഹരിമരുന്നു കടത്തുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് എന്‍സിബി അന്വേഷണം ആരംഭിച്ചത്. റിയയുമായി ലഹരിമരുന്ന് ഇടപാട് ഉണ്ടായിരുന്നതായി സംശയിക്കുന്ന ഗോവയിലെ ഹോട്ടല്‍ വ്യവസായി ഗൗരവ് ആര്യ ഇന്നു മുംബൈയില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകും.

സു​​ശാ​​ന്തി​​ന്‍റെ കാ​​മു​​കി​​യാ​​യി​​രു​​ന്ന റി​​യ​​യ്ക്കെ​​തി​​രേ ആ​​ത്മ​​ഹ​​ത്യാ പ്രേ​​ര​​ണ​​ക്കു​​റ്റ​​മാ​​ണു ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. റി​​യ​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍ ഷോ​​വി​​​​ക് ച​​ക്ര​​വ​​ര്‍​​ത്തി​​യെ തു​​ട​​ര്‍​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സം സി​​ബി​​ഐ ചോ​​ദ്യം ചെ​​യ്തു. സാ​​ന്താ​​ക്രൂ​​സി​​ലെ കാ​​ലി​​ന​​യി​​ലെ ഡി​​ആ​​ര്‍​​ഡി​​എ ഗ​​സ്റ്റ് ഹൗ​​സി​​ലാ​​യി​​രു​​ന്നു ഇ​​രു​​വ​​രെ​​യും ചോ​​ദ്യം ചെ​​യ്ത​​ത്. വെ​​ള്ളി​​യാ​​ഴ്ച റി​​യ​​യെ പ​​ത്തു മ​​ണി​​ക്കൂ​​റാ​​യി​​രു​​ന്നു സി​​ബി​​ഐ ചോ​​ദ്യം ചെ​​യ്ത​​ത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോഡി, ഫ്ലാറ്റ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടുജോലിക്കാരന്‍ കേശവ് എന്നിവരെയും സിബിഐ വിളിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മെഡിക്കല്‍ പിജി പ്രവേശനത്തിന് സംവരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിന് സംവരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ഗ്രാമീണ, ട്രൈബല്‍ മേഖലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമം കൊണ്ടുവരാം. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് പിജി സീറ്റുകളില്‍ ക്വാട്ട നിശ്ചയിക്കാം. എന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് സംവരണം നിശ്ചിക്കാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

You May Like

Subscribe US Now