സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; എയിംസ് മെഡിക്കല്‍ ബോര്‍ഡും സിബിഐയും ഇന്ന് കൂടിക്കാഴ്ച നടത്തും

author

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെയും, സിബിഐ അന്വേഷണസംഘത്തിന്റെയും നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. സൗത്ത് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് കൂടിക്കാഴ്ച. ആന്തരാവയവ പരിശോധനയുടെ അടക്കം ഫലം എയിംസ് സംഘം, സിബിഐക്ക് കൈമാറും.

മുംബൈയിലെ നടന്റെ ഫ്‌ളാറ്റും, പോസ്റ്റ്‌മോര്‍ട്ടം നടന്ന ആശുപത്രിയും എയിംസ് സംഘം നേരത്തെ സന്ദര്‍ശിച്ചിരുന്നു. ആന്തരായവങ്ങളുടെ സാമ്ബിളുകള്‍ കൃത്യമായി സൂക്ഷിക്കാത്തത് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. അതേസമയം, നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ മുന്‍ മാനേജര്‍ ശ്രുതി മോദി, ടാലന്റ് മാനേജര്‍ ജയ സാഹ എന്നിവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഖുറാന്‍ എത്തിച്ച വാഹന ഉട‌മയെയും ഡ്രൈവറെയും കസ്‌റ്റംസ് ചോദ്യം ചെയ്തു

കൊച്ചി: നയതന്ത്ര ചാനലിലൂടെ വിമാനത്താവളത്തിലെത്തിയ മതഗ്രന്ഥങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് കൊണ്ടു പോയ വാഹന ഉടമയെയും ഡ്രൈവറെയും കൊച്ചിയില്‍ വിളിച്ചു വരുത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തു. മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ ഉ​​​ട​​​ന്‍ ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കു​​​മെ​​​ന്നാ​​ണു വി​​​വ​​​രം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 മു​​ത​​ലാ​​ണ് ലോ​​​റി ഉ​​​ട​​​മ​​​യെ​​​യും ഡ്രൈ​​​വ​​​റെ​​​യും ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്ത​​ത്. എ​​​ന്തൊ​​​ക്കെ വ​​​സ്തു​​​ക്ക​​​ളാ​​​ണ് പാ​​ഴ്സ​​ലു​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്, എ​​​വി​​​ടേ​​​ക്കാ​​​ണ് ഇ​​വ എ​​​ത്തി​​​ച്ച​​​ത് തു​​​ട​​​ങ്ങി​​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ഇ​​വ​​രോ​​ടു ചോ​​​ദി​​​ച്ച​​​ത്. പാ​​​ഴ്‌​​​സ​​ലി​​​ല്‍ എ​​​ന്താ​​​യി​​​രു​​​ന്നു എ​​​ന്ന് […]

You May Like

Subscribe US Now