സുശാന്ത് സിങിന് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയ കേസില്‍ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന്

author

മുംബൈ: ജീവനൊടുക്കിയ നടന്‍ സുശാന്ത് സിങിന് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയ കേസില്‍ അറസ്റ്റിലായ നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് മുംബൈ സെഷന്‍സ് കോടതി പരിഗണിക്കും.

ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട റിയയെ ചൊവ്വാഴ്ച രാത്രി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ പാര്‍പ്പിച്ച്‌ ബുധനാഴ്ച രാവിലെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ റിയയെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞിരുന്നു.

സുശാന്തിന് ലഹരിമുരുന്ന് എത്തിച്ച്‌ കൊടുത്തതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, റിയയുടെ 20 പേജുള്ള ജാമ്യാപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ വ്യാജമായി പ്രതിചേര്‍ത്തതെന്നും പറയുന്നു.

കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മാനേജരായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്ത് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം

2021-ലെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ജഡെയാണ് ട്രംപിനെ നിര്‍ദേശിച്ചത്. ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. ലോകത്തെ സംഘര്‍ഷങ്ങള്‍ പരിഹരിച്ച്‌ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ട്രംപിന്റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ, ഇന്ത്യ- കശ്മീര്‍ വിഷയത്തില്‍ ട്രംപ് ഇടപെടാന്‍ കാണിച്ച സന്നദ്ധതയും ട്രംപിന്റെ […]

You May Like

Subscribe US Now