സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​; ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എം.സി കമറുദീന്‍റെ അറസ്റ്റ് ഉടന്‍

author

കാ​സ​ര്‍​കോ​ട്​: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ജ്വല്ലറി നി​ക്ഷേ​പ കേ​സില്‍ ബാ​ങ്ക്​ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നും സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​. കേസില്‍ പ്രതിയായ​ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എയും മുസ്​ലിംലീഗ്​ നേതാവുമായ എം.​സി. ഖ​മ​റു​ദ്ദീ​ന്റെ അറസ്​റ്റ്​ ഉടന്‍ ഉണ്ടായേക്കുമെന്ന്​ എ.എസ്​.പി വിവേക്​ കുമാര്‍.

എം.എല്‍.എക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എ.എസ്​.പി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. കാസര്‍കോട്​ എസ്​.പി ഓഫിസില്‍ 10 മണിയോടെ എംഎല്‍ എയെ ​ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

ജ്വല്ലറി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​മ്ബ​നി​യി​ലെ 16 ഡ​യ​റ​ക്​​ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നേരത്തെ ചോ​ദ്യം​ചെ​യ്​​തിരുന്നു. ഇ​വ​രു​ടെ മൊ​ഴ​ി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലും ബാ​ങ്ക്​ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നു​മാ​യി സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നും നി​ര്‍​ണാ​യ​ക ന​ട​പ​ടി ഉ​ട​ന്‍ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം സൂ​ച​ന ന​ല്‍​കി

Leave a Reply

Your email address will not be published. Required fields are marked *

Next Post

നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം> കോഴിക്കോട് ബാലുശേരിയില് ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്ക്കാര് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലാണ് കുട്ടിയിപ്പോള്. മെഡിക്കല് കോളേജ് സൂപ്രണ്ടിനെ വിളിച്ച്‌ കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച്‌ വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്ക്ക് നേരെ അതിക്രമം നടത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

You May Like

Subscribe US Now