സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; സൂപ്പര്‍ താരത്തെ വിട്ടൊഴിയാതെ കോവിഡ്

author

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ താരം റുതുരാജ് ഗെയ്ക്വാദിന്റെ കോവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്. നേരത്തേ സഹതാരം ദീപക് ചഹറിനൊപ്പം സിഎസ്‌കെയില്‍ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഗെയ്ക്വാദുമുണ്ടിരുന്നു. എന്നാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് വീണ്ടും കോവിഡ് ടെസ്റ്റിനു വിധേയനാക്കിയപ്പോഴും ഗെയ്ക്വാദിന്റെ ഫലം പോസിറ്റീവായി തന്നെ തുടരുകയായിരുന്നു.

വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ഗെയ്ക്വാദിന് ക്വാറന്റൈനില്‍ തന്നെ തുടരേണ്ടി വരും. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ഇതോടെ താരത്തിനു കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ടൂര്‍ണമെന്റിന്‍ നിന്നു പിന്‍വാങ്ങിയ സുരേഷ് റെയ്‌നയുടടെ ഒഴുവില്‍ ഗെയ്ക്വാദിനെ ടീമുലുള്‍പ്പെടുത്താനിരിക്കെയാണ് താരത്തിന് വീണ്ടും കോവിഡ് പോസിറ്റീവായത്.

റെയ്നയുടെ ബാറ്റിംഗ് പൊസിഷനല്‍ അമ്ബാട്ടി റായുഡുവിനെ ഇറക്കിയേക്കുമെന്നാണ് സൂചന. ഐ.പി.എല്‍ കരിയറില്‍ നേരത്തേ ഈ പൊസിഷനില്‍ കളിച്ചിട്ടുള്ള താരമാണ് റായിഡു. കഴിഞ്ഞ സീസണില്‍ മോശം ഫോമിലായിരുന്നെങ്കിലും 2018ല്‍ 43 ശരാശരിയില്‍ 602 റണ്‍സ് റായുഡു നേടിയിരുന്നു.

ഐ.പി.എല്‍ 13ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്ബോള്‍ കഠിന പരിശീലനത്തിലാണ് താരങ്ങള്‍. 19 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി നിത്യാനന്ദ റായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ കഴിഞ്ഞ ആറുമാസത്തിനിടെ ചൈനയ്ക്കായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈന പലതവണ യഥാര്‍ത്ഥ നിയന്ത്രണരേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ച അതിര്‍ത്തികടക്കാന്‍ ചൈനയെ സമ്മതിച്ചിട്ടില്ല. പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റങ്ങളെ അക്കമിട്ട് നിരത്തിയ കേന്ദ്രമന്ത്രി ചൈനയ്ക്ക് അത്തരം […]

Subscribe US Now