സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ ദേവ് മോഹന്‍ വിവാഹിതനായി

author

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ ദേവ് മോഹന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ദേവ് മോഹന്‍ തന്റെ പ്രിയതമയെ പരിചയപ്പെടുത്തിയിരുന്നു. ഉടന്‍ വിവാഹിതരാവുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിവാഹവാര്‍ത്ത എത്തുന്നത്.

കുടുംബത്തില്‍ ഒരു മരണമുണ്ടായതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് പറഞ്ഞു. ഇരുവീട്ടുകാരുടെയും പൂര്‍ണസമ്മതത്തോടെയും ആശീര്‍വാദത്തോടെയുമായിരുന്നു വിവാഹമെന്നും താരം കൂട്ടിച്ചേര്‍ത്തു. ബാംഗളൂരുവില്‍ ജോലി ചെയ്യുകയാണ് റജീന. പത്തുവര്‍ഷമായി ദേവും റജീനയും സുഹൃത്തുക്കളാണ്.

റജീനയുടെ ഫോട്ടോ സഹിതമായിരുന്നു ദേവ് മോഹന്റെ പോസ്റ്റ്. ‘നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്… നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്…

എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍. എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്‍ക്കാന്‍ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍. പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്‍. ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്നേഹവും കരുതലും…’- ദേവ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി 'പ്രസവിച്ചു'

പിണറായി : വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി ‘പ്രസവിച്ചിരിക്കുകയാണ്’. വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഈ വീട്ടില്‍ എത്തിയത്. ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട്‌ മഞ്ഞക്കരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. അതേസമയം പ്രസവ’ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി ചത്തു. എന്നാല്‍ കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. തള്ളക്കോഴിയുടെ ഉള്ളില്‍ […]

Subscribe US Now