സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

author

“ഇരുതി ‌സുട്ര്” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്. ചിത്രം നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ്ചെയ്യും . ചിത്രം ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും, അടുത്തിടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നേഷൻസ് ലീഗിന് ഇനി ഇടവേള, നിലവിലെ പോയിന്റ് ടേബിൾ

നേഷൻസ് ലീഗ് പൂൾ എയിൽ നാലുമത്സരങ്ങൾ അവസാനിച്ചപ്പോൾ ഗ്രൂപ്പ്‌ 1 – പോളണ്ട്, ഗ്രൂപ്പ്‌ 2 – ബെൽജിയം, ഗ്രൂപ്പ്‌ 3 – പോർച്ചുഗൽ, ഗ്രൂപ്പ്‌ 4 – സ്പെയിൻ എന്നി ടീമുകളാണ് ഒന്നാമത്.  ഗ്രൂപ്പ്‌ – 1 പോളണ്ട് – 4 M | 7 P ഇറ്റലി – 4 M | 6 P ഹോളണ്ട് – 4 M | 5 P ബോസ്നിയ […]

You May Like

Subscribe US Now