സെക്രട്ടറിയേറ്റ് തീവെപ്പ്: അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്‍

author

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം കഴിയും മുമ്ബ് എങ്ങനെയാണ് മന്ത്രിമാര്‍ക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. അട്ടിമറിയില്ലെന്ന് കടകംപ്പള്ളിക്ക് എങ്ങനെ പറയാനാകും. ഇ.പി ജയരാജന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍ എന്നിവര്‍ പലതരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഡലക്ഷ്യമാണ് മന്ത്രിമാര്‍ക്കുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഫയലുകള്‍ സര്‍ക്കാര്‍ കത്തിച്ചതാണ്. ആദ്യത്തെ രണ്ട് ദിവസം ഇ- ഫയലുകള്‍ ആണെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. തന്റെ ഓഫീസിലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് തീപിടിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്താണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സെക്രട്ടറിയേറ്റിന് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നാണ് ജയരാജന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്രയും നാള്‍ സുരക്ഷ ഇല്ലാതിരുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ജനങ്ങളെ സെക്രട്ടറിയേറ്റില്‍ നിന്നും അകത്തി നിര്‍ത്തി ചൈന മോഡല്‍ ആക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. സെക്രട്ടറിയേറ്റ് ജയരാജന്റെ തറവാട്ട് സ്വത്തല്ല. മാരകായുധങ്ങളുമായി സുരേന്ദ്രന്‍ സെക്രട്ടറിയേറ്റില്‍ എത്തി എന്നാണ് ജയരാജന്‍ പറയുന്നത്. എങ്കില്‍ എന്തുകൊണ്ട് കയ്യോടെ പിടികൂടിയില്ല? മൂന്ന് മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച ശേഷം പുറത്ത് വിട്ടത് എന്തിനായിരുന്നു? അത്രയും പരാജയമാണോ കേരളത്തിന്റെ ആഭ്യന്തരവിഭാഗം?

ചീഫ് സെക്രട്ടറി എത്തും മുമ്ബ് ഞാന്‍ എത്തി എന്നാണ് മറ്റൊരു ആരോപണം. ചീഫ് സെക്രട്ടറി എത്താന്‍ വൈകിയതിന് ഞാനാണോ ഉത്തരവാദിയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. മാദ്ധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതിനാണോ മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറിയെ അഭിനന്ദിച്ചത്? എന്ത് അത്ഭുതമാണ് അദ്ദേഹം സെക്രട്ടറിയേറ്റില്‍ കാണിച്ചത്? അന്വേഷണം അടിമറിക്കാനാണ് ചീഫ് സെക്രട്ടറി ഇടപെട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് മൂലമുണ്ടായ സാമ്ബത്തികാഘാതം വിലയിരുത്തുന്നത് ഏറെ പ്രയാസകരം: ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

മുംബൈ: കോവിഡ് മൂലമുണ്ടായ സാമ്ബത്തികാഘാതം വിലയിരുത്തുന്നത് ഏറെ പ്രയാസകരമാണെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിങ് സമ്ബ്രദായം മാറ്റമില്ലാതെ തുടര്‍ന്നു. നിരക്ക് കുറയ്ക്കലിലൂടെയും മറ്റ് നയപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ബാങ്കിങ് സമ്ബ്രദായം സുഗമമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്ബത്തികാഘാതം വിലയിരുത്തുന്നത് ഏറെ ദുഷ്കരമാണ്. രാജ്യത്തിന്റെ സാമ്ബത്തികനില സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ ആഘാതത്തെ മറികടക്കാന്‍ ആര്‍ബിഐ ദീര്‍ഘകാല നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. എന്നാല്‍ അതിനുള്ള നടപടികള്‍ […]

You May Like

Subscribe US Now