സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

author

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റ്് മുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭികരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സുഗാന്‍ ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങാതെ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് പേര്‍ കൊപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാം, ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ; നിര്‍ണായക മുന്നേറ്റവുമായി ഗവേഷകര്‍

ന്യൂഡല്‍ഹി : ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു. ജാമിയ മിലിയ ഇസ്ലാമിയയിലെ ഗവേഷകരാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വ്വകലാശാല പറയുന്നു. ഒരാള്‍ക്ക് അവരുടെ ഉമിനീര്‍ സാംപിള്‍ കിറ്റിലേക്ക് ഇട്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയും. ആപ്ലിക്കേഷന്‍ വഴി പരിശോധനാ ഫലം വ്യക്തിയെ അറിയിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. MI-SEHAT(മൊബൈല്‍ ഇന്റഗ്രേറ്റഡ് സെന്‍സിറ്റീവ് എസ്റ്റിമേറ്റ് ആന്റ് ഹൈസ്‌പെസിഫിറ്റി ആപ്ലിക്കേഷന്‍ ടെസ്റ്റ്) എന്നാണ് […]

You May Like

Subscribe US Now