സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍

author

തിരുവനന്തപുരം: സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളോട് ലൈംഗിക അതിക്രമം കാട്ടുന്ന യുവാവ് അറസ്റ്റില്‍. കുറുപുഴ നന്ദിയോട് പൗവത്തുര്‍ സ്മിതാ ഭവനില്‍ ദീപു കൃഷ്ണന്‍ ആണ് പിടിയിലായിരിക്കുന്നത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെത്തുന്ന ഇയാള്‍, അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത് പൊലീസിന് ലഭിച്ചുവെന്നാണ് പറയുന്നത്. ഇത് ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്‍റെ അളവ് എടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അതിക്രമം.

ഇതിനായി സ്ത്രീകളുടെ കയ്യില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങും. അളവുകള്‍ എടുക്കുന്നതിനിടെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നതായിരുന്നു രീതി. മാന്യമായ വേഷം ധരിച്ച്‌ ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയത്തിനിട നല്‍കാത്ത രീതിയിലാണ് പെരുമാറ്റ രീതി. പാലോട് സ്വദേശിനിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തട്ടിപ്പ് സംബന്ധിച്ച്‌ പൊലീസിന് വിവരം ലഭിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വലിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ദീപുവിനെ കണ്ടെത്തുന്നത്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഇരുപത്തി അയ്യായിരത്തിലധികം ഫോണ്‍ രേഖകളും പരിശോധിച്ചു. ഇതിന് പുറമെ കേസിനാസ്പദമായ സംഭവം നടന്ന പ്രദേശത്തെ എട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിറ്റിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതി സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കണ്ടെത്തിയത്.

ഒളിവില്‍ പോയ ഇയാളെ തിരുവനന്തപുരം റൂറല്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ തമ്ബാനൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടയിലും കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലും പ്രതി സമാനകുറ്റകൃത്യം നടത്തിയിരുന്നു. ഈ സംഭവങ്ങളിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുറച്ചുകാലം വിദേശത്തായിരുന്ന ദീപു, അവിടെ ഇക്കഴിഞ്ഞ ജൂലൈ അവസാനമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. വിദേശത്ത് എന്തോ തെറ്റിന് ജയില്‍ശിക്ഷ അനുഭവിച്ച ശേഷമായിരുന്നു മടക്കം. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: മൂ​​​ന്നു ഹി​​സ്ബു​​ള്‍ മു​​ജാ​​ഹി​​ദ്ദീ​​ന്‍ ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു

ശ്രീ​​​ന​​​ഗ​​​ര്‍ : ജമ്മു കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ല്‍ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ മൂ​​​ന്നു ഹി​​സ്ബു​​ള്‍ മു​​ജാ​​ഹി​​ദ്ദീ​​ന്‍ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു . ശ്രീ​​​ന​​​ഗ​​​റി​​​ലെ ബ​​​ട്ടാ​​​മാ​​​ലൂ മേ​​​ഖ​​​ല​​​യി​​​ല്‍ ന​​​ട​​​ന്ന​​​ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ നാ​​​ട്ടു​​​കാ​​​രി​​​യാ​​​യ സ്ത്രീയും ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു . കൗ​​​ന്‍​​​സ​​​ര്‍ റി​​​യാ​​​സ്(45) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് . ര​​​ണ്ടു സി​​​ആ​​​ര്‍​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു . സ​​ക്കൂ​​ര്‍ അ​​ഹ​​മ്മ​​ദ് പോ​​ള്‍, ഉ​​ബൈ​​ര്‍ മു​​ഷ്താ​​ഖ് ഭ​​ട്ട്, ആ​​ദി​​ല്‍ ഹു​​സൈ​​ന്‍ ഭ​​ട്ട് എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​ര്‍ . ഈ ​​​വ​​​ര്‍​​​ഷം 72 ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യ 177 ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യി […]

You May Like

Subscribe US Now