സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ : സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കി

author

തിരുവനന്തപുരം : സോഷ്യല്‍മീഡിയയിലൂടെ സംവിധായകന്‍ ശാന്തിവിള ദിനേഷ് അപമാനിച്ചു എന്നാരോപിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കി. ശാന്തിവിള ദിനേശിന്റെ യൂ ടൂബ് ചാനല്‍ വഴിയാണ് സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഭാഗ്യലക്ഷ്മി പരാതിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് യൂടൂബ് അധികൃതര്‍ കഴിഞ്ഞ ദിവസം ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഡി.ജി.പിക്ക് കിട്ടിയ പരാതിയ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അനുരഞ്ജനം ഇല്ലെങ്കില്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി സര്‍ക്കാര്‍ : മലങ്കര സഭാ തര്‍ക്കത്തില്‍ ഇന്ന് ചര്‍ച്ച

തിരുവനന്തപുരം : യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സഭാതര്‍ക്ക കേസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശം ഇരിക്കുന്ന പള്ളികള്‍ പിടിച്ചെടുത്ത് തരണമെന്ന പിടിവാശിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നിന്നാല്‍ ഇത്തരം ഒരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് വിവരം. ഇരുവിഭാഗങ്ങളും തമ്മില്‍ ശവസംസ്‌കാരത്തെ ചൊല്ലി നിരന്തരം തര്‍ക്കം ഉണ്ടായപ്പോള്‍ […]

You May Like

Subscribe US Now