സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്​ ശക്തമായ നടപടി സ്വീകരിക്കണം ; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

author

ഹാഥറസ്​ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്​ ശക്തമായ നടപടി സ്വീകരണക്കമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍.

വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ​രാ​തി ല​ഭി​ച്ചാ​ലു​ട​ന്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​രാ​തി​യി​ല്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​യ​ച്ച മൂ​ന്ന് പേ​ജു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ അ​റി​യി​ച്ചു.

മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്‍െറ സഹായം വേണമെങ്കില്‍ അതും തേടാവുന്നതാണ്. തെളിവു ശേഖരണത്തില്‍ കൃത്യവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍ പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. നിയമത്തിന്‍െറ പഴുതുകളിലൂടെ പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം.

ബലാത്സംഗം, അതിക്രമിച്ച്‌​ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ വിവരം ലഭിച്ചാല്‍ 24 മണിക്കൂറിനകം ഇരകളെ വൈദ്യപരിശോധനക്ക്​ വിധേയരാക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ട് തേടേണ്ടതുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികളിലെ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ട്ട​ലം​ഘ​നം; ബി​ഹാ​റി​ല്‍ സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

പാ​റ്റ്ന: ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍. ബ​ച്ചാ​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള അ​വ​ധേ​ഷ് കു​മാ​ര്‍ റാ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2005ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ളെ അറസ്റ്റ് ചെയ്തത്. 2005ല്‍ ബെ​ഗു​സ​രാ​യി സി​പി​ഐ സെ​ക്ര​ട്ട​റി​യാ​യ റാ​യ്ക്കെ​തി​രെ ​ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

You May Like

Subscribe US Now