സ്ഥാനാര്‍ഥി നിര്‍ണയം; തിരുവനന്തപുരം ഡിസിസി ഓഫീസില്‍ സംഘര്‍ഷം

author

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഡിസിസി ഓഫീസില്‍ സംഘര്‍ഷം. വി എസ് ശിവകുമാര്‍ എംഎല്‍എക്കെതിരെയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി.

കമലേശ്വരം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഡിസിസി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. മര്യാദയ്ക്ക് സീറ്റ് നിര്‍ണയം നടത്താന്‍ കഴിയില്ലെങ്കില്‍ കളഞ്ഞിട്ട് പോടാ എന്നാക്രോശിച്ച പ്രവര്‍ത്തകര്‍ ശിവകുമാറിന് അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സീറ്റ് വീതംവയ്പാണ് വിവിധ വാര്‍ഡുകളില്‍ നടക്കുന്നതെന്നും പറഞ്ഞു.

ശിവകുമാറിനും നേതാക്കള്‍ക്കുമെതിരെ അസഭ്യം ചൊരിയുകയും ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അമ്ബലത്തറ മണ്ഡലം പ്രസിഡന്റ് അച്യുതന്‍ നായര്‍, പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളായ അഷറഫ്, ഗംഗന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കമലേശ്വരത്ത് ഗംഗന്റെ മകള്‍ സിന്ധുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുന്‍ കൗണ്‍സിലര്‍ രശ്മിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിസിസി ഭാരവാഹികള്‍ തീരുമാനിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഈ മാസം അഞ്ചിന് കേന്ദ്രസര്‍ക്കാരിന് കൈമാറി. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഈ ഭീഷണിയുള്ളത്. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പതിനൊന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എന്‍ ഐ എ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അല്‍ഖ്വയ്ദയുടെ ലക്ഷ്യം […]

You May Like

Subscribe US Now