സ്പുട്‌നിക് വി ജനങ്ങളിലേക്ക്. റഷ്യ നിര്‍മ്മിച്ച കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി

author

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ആദ്യത്തെ ബാച്ച്‌ പുറത്തിറക്കി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിജയകരമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് ഏകദേശം ഒരു മാസത്തിനുശേഷമാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതേസമയം പ്രാദേശിക വില്‍പനകള്‍ ഉടന്‍ ഉണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ആദ്യ ബാച്ച്‌ പുറത്തിറക്കി. റോസ്ഡ്രാവ്‌നാഡ്സറിന്റെ (മെഡിക്കല്‍ ഉപകരണ റെഗുലേറ്റര്‍) ലബോറട്ടറികളിലെ ഗുണനിലവാര പരിശോധനകള്‍ പൊതുജനങ്ങളില്‍ നടത്തുമെന്നും, റഷ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യന്‍ തലസ്ഥാനത്തെ ഭൂരിഭാഗം നിവാസികള്‍ക്കും കൊറോണ വൈറസിനെതിരെ മാസങ്ങള്‍ക്കുള്ളില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. ഓഗസ്റ്റ് 11 നാണ് കോവിഡിനെതിരായ വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് റഷ്യ ആദ്യമായി അവകാശപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊറോണ വന്നവര്‍ക്ക് വീണ്ടും വരില്ലെന്ന് ഉറപ്പില്ല: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

കൊറോണ വൈറസ് ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്ത ഒരാള്‍ക്ക് അണുബാധയില്‍ നിന്ന് പ്രതിരോധമുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശാസ്ത്രജ്ഞര്‍. കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം വൈറസിന് വിധേയമാകുമെന്ന് തെളിയിക്കുമെങ്കിലും, അത് രോഗത്തിനെതിരെ സംരക്ഷണം നല്‍കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ഒരു വ്യക്തിക്ക് ഇതിനകം ബാധിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് ശരീരത്തിലെ ആന്റിബോഡികള്‍. എന്നാല്‍, ആന്റിബോഡി സാന്നിധ്യം വ്യക്തികളിലെ രോഗ പുരോഗതിയെക്കുറിച്ച്‌ ഒന്നും പറയുന്നില്ലെന്നാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി (എന്‍ഐഐ) യിലെ ശാസ്ത്രജ്ഞന്‍ പറയുന്നത്. […]

Subscribe US Now