സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ല; വിജയദശമി ദിനത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

author

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ എന്ന് സൂചന.വിജയദശമി ദിനത്തില്‍ സൂപ്പര്‍താരം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടില്‍ വഴിതുറക്കുന്നതാകും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റുകയാണ്.

‘നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുന്‍പുതന്നെ ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തിരുന്നു’- രജനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘രജനികാന്ത് ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച്‌ കഴിഞ്ഞു. ജനുവരി മുതല്‍ തമിഴ്നാടിന്റെ അങ്ങോളമിങ്ങോളം തെരുവിലിറങ്ങി ആത്മീയ രാഷ്ട്രീയ തരംഗം തീര്‍ക്കുന്നതിനാണ് അദ്ദേഹം തയാറെടുക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാവരുടെ കണ്ണുകള്‍ തമിഴ്നാട്ടിലേക്കാകും’- ഹിന്ദുമക്കള്‍ കക്ഷി സ്ഥാപകന്‍ അര്‍ജുന്‍ സമ്ബത്ത് പറയുന്നു.

‘ശരിയായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് രജനികാന്ത് പറഞ്ഞിട്ടുള്ളത്. മഹാമാരി അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ലാത്ത ഈ സമയത്ത് വലിയ ജനക്കൂട്ടം സംഘടിപ്പിക്കുന്നതും അതുവഴിയുണ്ടാകുന്ന ആരോഗ്യ സുരക്ഷാകാര്യത്തിലും രജനികാന്ത് ആശങ്കാകുലനാണ്.’ ദളിത് രാഷ്ട്രീയ നേതാവും മുന്‍ നിയമസഭാംഗവുമായിരുന്ന സി കെ തമിളരശന്‍ പറയുന്നു.

‘രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം 200 ശതമാനം ഉറപ്പാണ്. ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല. അടുത്ത ദിവസങ്ങളില്‍ രജനികാന്തില്‍ നിന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതിശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ‘- രജനി മക്കള്‍ മണ്‍റത്തിന്റെ ഒരു ജില്ലാ പ്രസിഡന്റ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ ബംഗ്ലാദേശുമായുള്ള ബന്ധം പുതുക്കി അമേരിക്ക

വാഷിംഗ്ടണ്‍ : ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ വിവിധ രാജ്യങ്ങളുമായി ബന്ധം പുതുക്കി അമേരിക്ക. ഇന്ത്യയുടെ ശക്തമായ സുഹൃദ് രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശുമായുള്ള ബന്ധമാണ് അമേരിക്ക ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ പ്രതിരോധത്തിലും വികസനത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ഏറെ പ്രശംസയര്‍ഹിക്കുന്നതും മാതൃകാപരമാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. പെസഫിക് മേഖലയില്‍ ചൈനയ്‌ക്കെതിരെ പിടിമുറുക്കുന്ന അമേരിക്ക ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്ത് ബംഗ്ലാദേശുമായും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുമായും ഈ മാസം തന്നെ ചര്‍ച്ച നടത്താനാണ് […]

You May Like

Subscribe US Now