സ്വകാര്യ ബസുകളുടെ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ നികുതി ഒഴിവാക്കി; സ്‌കൂള്‍ ബസുകള്‍ക്കും ഇളവ്

author

സ്വകാര്യ ബസുകളുടെ വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്. സ്‌കൂള്‍ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന സമിതിയാണ് വിഷയത്തില്‍ നടപടി സ്വീകരിച്ചത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് നികുതി ഇളവ് വേണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സര്‍വീസ് നടത്തുന്നതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കാണിച്ചാണ് നികുതി ഇളവും ചാര്‍ജ് വര്‍ദ്ധനവും ബസുടമകള്‍ ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് മിനിമം ചാര്‍ജിനുള്ള ദൂരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ആക്കി കുറച്ചിരുന്നു. അഞ്ചുകിലോമീറ്ററിന് പത്തുരൂപ എന്നതാണ് പുതുക്കിയ നിരക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെക്രട്ടറിയേറ്റ് തീവെപ്പ്: അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം കഴിയും മുമ്ബ് എങ്ങനെയാണ് മന്ത്രിമാര്‍ക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. അട്ടിമറിയില്ലെന്ന് കടകംപ്പള്ളിക്ക് എങ്ങനെ പറയാനാകും. ഇ.പി ജയരാജന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍ എന്നിവര്‍ പലതരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഡലക്ഷ്യമാണ് മന്ത്രിമാര്‍ക്കുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഫയലുകള്‍ സര്‍ക്കാര്‍ കത്തിച്ചതാണ്. ആദ്യത്തെ രണ്ട് ദിവസം ഇ- ഫയലുകള്‍ […]

You May Like

Subscribe US Now