സ്വകാര്യ ലാബുകള്‍ കോവി‍ഡ് പരിശോധനയ്ക്ക് അമിത തുക ഈടാക്കിയാല്‍ നടപടി

author

ആലപ്പുുഴ: ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍, സി.ബി.നാറ്റ് ടെസ്റ്റുകള്‍ക്ക് യഥാക്രമം 2750, 3000 രൂപ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ട്രൂനാറ്റ് ടെസ്റ്റിലെ ആദ്യ പരിശോധനയ്ക്ക് 1500 രൂപ ഈടാക്കാം.

ട്രൂനാറ്റില്‍ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയാല്‍ കോവിഡ് ഇല്ലയെന്ന് സ്ഥിരീകരിക്കാം. ഫലം പോസിറ്റീവ് ആയാല്‍ ഉറപ്പാക്കുന്നതിന് രണ്ടാം ഘട്ട പരിശോധനയ്ക്ക് വിധേയമാകണം. ഇതിന് 1500 രൂപ കൂടി ഈടാക്കാം. ആന്റിജന്‍ ടെസ്റ്റിന് 625 രൂപയാണ് സര്‍ക്കാര്‍ സ്വകാര്യ ലാബുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. നികുതി ഉള്‍പ്പടെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയാണിത്. ഇതിന് വിരുദ്ധമായി കൂടുതല്‍ തുക ഈടാക്കരുതെന്ന് കളക്ടര്‍ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ള ഒരാള്‍ക്ക് ആന്‍റിജന്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയാല്‍ ആ വ്യക്തി കണ്‍ട്രോള്‍ റൂമുമായൊ ദിശയുമായോ (1056)ബന്ധപ്പെടണമെന്നും ( കണ്‍ട്രോള്‍ റൂം നമ്ബര്‍– 0477 2239999) ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ചേര്‍ത്തല കിന്‍ഡര്‍ വിമണ്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍, ആലപ്പുഴ ഹെല്‍ത്ത് പാര്‍ക്ക് മെഡിക്കല്‍ സെന്റര്‍, വണ്ടാനം കുന്നംപളളില്‍ ബില്‍ഡിങ്ങില്‍ ശങ്കര്‍സ് ഹെല്‍ത്ത്കെയര്‍ സ്കാന്‍സ് ആന്‍ഡ് ഡയഗ്നോസ്ററിക്സ് , തുമ്ബോളി പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍, ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലിന് സമീപം എ.വി.എ സോണ ടവറില്‍ മെട്രോ ഡയഗ്നോസ്റ്റിക് സെന്റര്‍, ചേര്‍ത്തല കെ.വി.എം.സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ജനറല്‍ ഹോസ്പിറ്റലിന് സമീപം അശ്വതി ഫുള്ളി ഓട്ടമേറ്റഡ് ലാബ്, ചെങ്ങന്നൂര്‍ ആല്‍ത്തറ ജങ്ഷനിലുള്ള ന്യൂ മൈക്രോ ലാബ് ലബോറട്ടറീസ്, ഹരിപ്പാട് കുമ്ബളത്ത് ബില്‍ഡിങ്ങില്‍ ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് ക്ലിനിക്ക്, വണ്ടാനം എസ്.ടി.എം.ലാബ് എന്നിവയാണ് ജില്ലയില്‍ ആന്റിജന്‍ ടെസ്ററിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലാബുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസഭാ അംഗത്വം രാജി വെക്കാനൊരുങ്ങി ജോസ് കെ. മാണി

കോട്ടയം: എല്‍ഡിഎഫ് പ്രവേശനം ഉറപ്പിച്ചാല്‍ രാജ്യസഭാംഗത്വം രാജിവെക്കാക്കാനൊരുങ്ങി ജോസ് കെ. മാണി. യുഡിഎഫ് നല്‍കിയ പദവി എന്ന നിലയിലാണ് അംഗത്വം ഒഴിയുന്നത്. പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. കാപ്പന് രാജ്യസഭാ പദവി നല്‍കാനാണ് സിപിഎം നീക്കം. ജോസ് കെ മാണി ഉടന്‍ രാജി വച്ചാല്‍ ആ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. സിപിഎമ്മിന് ഇനി ലഭിക്കുന്ന രാജ്യസഭാ സീറ്റ് കാപ്പന് നല്‍കുമെന്നുമാണ് സൂചന. എല്‍ഡിഎഫ് പ്രവേശനവുമായി […]

You May Like

Subscribe US Now