സ്വന്തം പോസ്റ്റില്‍ അഭിനന്ദന കമന്‍റ്; ഫേസ്ബുക് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍

author

കോഴിക്കോട്: തന്‍റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പൊന്നാനി ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച പോസ്റ്റില്‍ ശ്രീരാമകൃഷ്ണന്‍റെ അക്കൗണ്ടില്‍ നിന്നുതന്നെ അദ്ദേഹത്തിന് അഭിനന്ദന കമന്‍റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

പൊന്നാനിയില്‍ നിര്‍മാണാനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമന്‍റ് ചെയ്തതായി’ കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമന്‍റില്‍ നിരവധി റിയാക്ഷനുകളും റിപ്ലേ കമന്‍റുകളും വരികയും, സ്ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടുവെന്ന് സ്പീക്കര്‍ പറഞ്ഞു.

തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്‍റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്ന് എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നതായും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി 8.59ന് കൊച്ചിയില്‍ നിന്നും അസാധാരണമായി അക്കൗണ്ട് ലോഗിന്‍ ചെയ്തതായി കാണിച്ചുള്ള ഫേസ്ബുക് മുന്നറിയിപ്പ് സന്ദേശം ശ്രീരാമകൃഷ്ണന്‍ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ഇനി ഇടതിനൊപ്പം; രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​യ്ക്കും

കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം എ​ല്‍​ഡി​എ​ഫി​ല്‍. കോ​ട്ട​യ​ത്ത് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം ജോ​സ് കെ.​മാ​ണി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. കര്‍ഷകര്‍ക്കു വേണ്ടി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. രാ​ഷ്ട്രീ​യ​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും ധാ​ര്‍​മി​ക ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​നാ​ല്‍ രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു. യുഡിഎഫുമായുള്ള ദീര്‍ഘകാല ബന്ധമാണ് അവസാനിപ്പിക്കുന്നത്. 38 വര്‍ഷത്തിന് ശേഷമാണ് മാണി ഗ്രൂപ്പിന്‍റെ മുന്നണിമാറ്റം. 1982ന് […]

You May Like

Subscribe US Now