സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകന്‍ വിരുന്നൊരുക്കിയതിന്‍റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

author

തിരുവനന്തപുരം: സര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകന്‍ വിരുന്നൊരുക്കിയതിന്‍റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയത്. 2018 ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്‍റെ വിരുന്ന്.

മന്ത്രിയുടെ മകന്‍റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.

വിരുന്നില്‍ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്‍റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്.

ഈ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന്‍ കരാറില്‍ മന്ത്രിയുടെ മകന്‍ ഇടനിലക്കാരനായതെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചരിത്ര നേട്ടം, ഡൊമിനിക് തീം യു എസ് ഓപ്പണ്‍ പുരുഷ ചാംപ്യന്‍

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ കിരീടം ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്. തീമിന്റെ ആദ്യം ഗ്രാന്‍സ്ലാം കിരീടമാണിത്. ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് സെറ്റിനാണ് സ്വരേവനെ തോല്‍പ്പിച്ചത്. ആദ്യരണ്ട് സെറ്റ് നഷ്ടമായ ശേഷമാണ് തീമിന്റെ നാടകീയ തിരച്ചുവരവ്. സ്കോര്‍ 2-6,4-6,6-4,6-3,7-6. പുരുഷവിഭാഗത്തില്‍ ആറു വര്‍ഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്‍സ്ലാം ചാമ്ബ്യനുണ്ടാവുന്നത്. 27കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്. ഇതോടെ […]

You May Like

Subscribe US Now