സ്വപ്‌നയ്ക്ക് ലോക്കര്‍ തുറക്കാന്‍ സാമ്ബത്തിക ഉപദേശം നല്‍കിയേ ഉള്ളൂ; പി.വേണുഗോപാലിന്റെ മൊഴി നിഷേധിച്ച്‌ ശിവശങ്കര്‍

author

കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മേല്‍ കുരുക്ക് മുറുകുന്നു. എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എട്ടര മണിക്കൂറാണ് ഈഡി ശിവശങ്കറിനെ ചോദ്യം ചെയ്തത്.

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന പി.വേണുഗോപാലിന്റെ മൊഴിയെ ശിവശങ്കര്‍ നിഷേധിച്ചു. ലോക്കര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് താന്‍ സാമ്ബത്തിക ഉപദേശം നല്‍കാന്‍ മാത്രമേ അവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ശിവശങ്കര്‍ ഈഡിയ്ക്ക് നല്‍കിയ വിശദീകരണം. അടുത്ത സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ പരിചയപ്പെടുത്തിയതെന്നും ഈഡിയോട് ശിവശങ്കര്‍ പറഞ്ഞു.

ഈ മാസം 23 വരെ അറസ്റ്റ് ഉണ്ടാകരുതെന്ന കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസില്‍ എത്തിയത്. 2016 മുതല്‍ നടത്തിയ വിമാന യാത്രകയുടെ രേഖകളുടെയും ബാങ്ക് ഇടപാട് രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രേഖകളുമായി കഴിഞ്ഞ ദിവസം ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അറസ്റ്റ് ഭയന്ന് ശിവശങ്കര്‍ ഹാജരായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലെ രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍; മൂന്ന് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തെ രോഗ വ്യാപനം ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ കൊറോണ ചികിത്സയില്‍ കഴിയുന്നവരുടെ പതിനൊന്ന് ശതമാനത്തിലേറെയും കേരളത്തിലാണ്. ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ രോഗവ്യാപനം ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രോഗം പിടിപെട്ടത് 15.53 ശതമാനം പേര്‍ക്കാണ്. 1000 കടന്ന് പ്രതിദിന രോഗം സ്ഥിരീകരിക്കുന്ന കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ സ്ഥിതി […]

You May Like

Subscribe US Now