‘സ്വര്‍ണക്കടത്ത്​ കൂടുതല്‍ കാലം തുടരാന്‍​ പ്രതികള്‍ പദ്ധതിയി​ട്ടിരുന്നു’;​ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍ ല​ഭി​ച്ച​താ​യി എന്‍.ഐ.എ

author

കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍ ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട​തിന്റെ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍ ല​ഭി​ച്ച​താ​യി എ​ന്‍.​ഐ.​എ. കേ​സി​ലെ പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി പി.​എ​സ്. സ​രി​ത്തിന്റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​ത്. 2019 ന​വം​ബ​റി​ല്‍ തു​ട​ങ്ങി​യ ന​യ​ത​ന്ത്ര​പാ​ഴ്​​സ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ പി​ടി​കൂ​ടി​യ​ത് 2020 ജൂ​ണി​ലാ​ണ്. ഇ​തി​നി​ട​യി​ല്‍ 21 ത​വ​ണ ഒ​രേ രീ​തി​യി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ തു​ട​ര്‍​ന്നു.

സ​മാ​ന രീ​തി​യി​ല്‍ അ​ടു​ത്ത മാ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത്​ പ​ല​ത​വ​ണ ആ​വ​ര്‍​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​തി​ക​ള്‍ ത​യാ​റാ​ക്കി​യ​തിന്റെ തെ​ളി​വു​ക​ളാ​ണ് സ​രി​ത്തിന്റെ ഫോ​ണി​ല്‍ ല​ഭി​ച്ച​തെ​ന്ന്​ അ​ന്വേ​ഷ​ണ സം​ഘം ബോ​ധി​പ്പി​ച്ചു. പി​ടി​ക്ക​പ്പെ​ട്ട പാ​ഴ്സ​ലി​ല്‍ 30 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ്​ പ്ര​തി​ക​ള്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്നു​ള്ള പാ​സ്​​സ​ലു​ക​ളി​ല്‍ ഇ​തി​ല്‍ കൂ​ടു​ത​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​നു​ള്ള പ​ദ്ധ​തി​യും പ്ര​തി​ക​ള്‍ ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നും​ എ​ന്‍.​ഐ.​എ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാനുള്ള തീരുമാനം മാറ്റി കസ്​റ്റംസ്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചൊ​വ്വാ​ഴ്​​ച വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്കം ത​ല്‍​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വെ​ച്ച്‌ ക​സ്​​റ്റം​സ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ 23 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നും സ്വ​പ്ന​യി​ല്‍​നി​ന്നും ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വ് ശേ​ഖ​രി​ക്കാ​ന്‍ വേ​ണ്ടി ദി​വ​സം മാ​റ്റി​യെ​ന്നാ​ണ് വി​വ​രം. ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ തു​ട​ര്‍​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ചോ​ദ്യം ചെ​യ്യ​ല്‍ ദി​വ​സ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യേ​ക്കു​മെ​ന്ന […]

Subscribe US Now