സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ മാപ്പ് സാക്ഷിയാകാന്‍ സാധ്യത

author

കൊച്ചി: തിരുവനന്തപുരം സ്വര്‍ണകള്ളകടത്ത് കേസില്‍ സന്ദീപ് നായര്‍ കൂടാതെ മറ്റ് പ്രതികള്‍ കൂടി മാപ്പ് സാക്ഷിയാകാന്‍ സാധ്യത. കൊടുവള്ളിയില്‍ നിന്ന് പിടിയിലായ നാല് പ്രതികള്‍ മാപ്പു സാക്ഷിയാകാന്‍ കോടതിയെ സമീപിക്കുമെന്നാണ് ലഭിച്ച വിവരം. മുഖ്യപ്രതി ടി.കെ റമീസുമായി അടുത്ത ബന്ധമുള്ള നാല് പേരാണ് മാപ്പ് സാക്ഷിയാകുന്നത്.

കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായര്‍ മാപ്പ് സാക്ഷിയാകാന്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലൂടെ കമ്മീഷനായി ലഭിച്ച തുകയാണോ ഇതെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സ്വപ്നയ്ക്ക് ഡോളര്‍ വിദേശത്തേയ്ക്ക് കടത്താന്‍ എം ശിവശങ്കറിന്റെ സഹായം ലഭിച്ചതായും കസ്റ്റംസ് സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മെസിക്ക് ബാഴ്സക്കെതിരെ ശബ്ദം ഉയര്‍ത്താനുള്ള അധികാരം ഉണ്ടെന്ന് സീഡോര്‍ഫ്

ബാഴ്‌സലോണക്കെതിരെ സംസാരിക്കാന്‍ ലയണല്‍ മെസ്സിക്ക് എല്ലാ അവകാശവുമുണ്ടായിരുന്നു എന്ന് മുന്‍ ഫുട്ബോള്‍ താരമായ ക്ലാരന്‍സ് സീഡോര്‍ഫ്.എങ്കിലും റൊണാള്‍ഡ് കോമാന് അദ്ദേഹത്തെ ടീമിലെ മറ്റുള്ളവരുമായി യോജിപ്പിച്ച്‌ ബാഴ്സയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ക്ലാരന്‍സ് സീഡോര്‍ഫ് വിശ്വസിക്കുന്നു. ‘ഒരു വാര്‍ത്ത വായിക്കുമ്ബോള്‍ ഞാന്‍ പൊതുവെ ഒന്നും തീരുമാനിക്കില്ല.കാരണം ആരെങ്കിലും ചില കാര്യങ്ങള്‍ പറയുന്നതിന്റെ കാരണങ്ങള്‍ ഞങ്ങള്‍ക്ക് ഒരിക്കലും അറിയില്ല – തിരശ്ശീലയ്ക്ക് പിന്നില്‍ എന്താണ് സംഭവിക്കുന്നത്? കളിക്കാരുടെയോ ആരുടെയോ അഭിമുഖങ്ങള്‍ വിലയിരുത്തിയിട്ട് കാലങ്ങള്‍ ഒരു പാടായി.മെസ്സി […]

You May Like

Subscribe US Now