സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

author

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.കേസില്‍ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകാന്‍ തയ്യാറാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്‍്റ് ഇന്നലെ എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ ശിവശങ്കറിന് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സമൂഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി നടത്തുന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ നി​യ​മ​ഭേ​ദ​ഗ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍, ഓ​​​ണ്‍​ലൈ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ വ​​​ഴി വ്യ​​​ക്തി​​​ഹ​​​ത്യ​​​ക​​​ളും അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ലും അടക്കമുള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​​​ട​​​യാ​​​ന്‍ കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ​​​കു​​​പ്പു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി . ഇത്തരക്കാര്‍ക്കെ​​​തി​​​രേ പ്ര​​​ത്യേ​​​ക വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം നി​​​ല​​​വി​​​ല്‍ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കു മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്‍​​​കി​​​യിരിക്കുന്നത് . ഓ​​​ണ്‍​ലൈ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ​​​ഴി ദു​​​ഷ്പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ല്‍ 118 എ ​​​എ​​​ന്ന […]

You May Like

Subscribe US Now