സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന പൂര്‍ത്തിയായി

author

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ഏ​തെ​ന്ന് സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. എ​ന്‍​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ആ​ദ്യം പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ സെ​ര്‍​വ​ര്‍ റൂ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും പി​ന്നീ​ട് പ​രി​ശോ​ധി​ച്ചു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019 ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 2020 ജൂ​ലൈ 10 വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ന്‍​ഐ​എ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്രയും നാ​ള​ത്തെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് ന​ല്‍​കു​ന്ന​തി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്‌​നം പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് എ​ന്‍​ഐ​എ സം​ഘം നേ​രി​ട്ടെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്ള രാഷ്ട്രീയ വൈരാഗ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് സമയം മുതല്‍ ആരംഭിച്ചതാണ്. ഫൈസലിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതും വൈരാഗ്യം വര്‍ധിപ്പിച്ചെന്ന് റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് മുന്നോടിയായി പുന്നംപാറയിലെ ഫാം ഹൗസില്‍ വെച്ച്‌ ഒന്നു മുതല്‍ ആറ്‌ വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. 14 […]

You May Like

Subscribe US Now