സ്വര്‍ണക്കടത്ത് കേസ്; നടന്നത് വന്‍തോതിലുള്ള ഗൂഢാലോചന; അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്കും

author

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. കോണ്‍സുലേറ്റിലെ ചിലരെക്കുറിച്ച്‌ അന്വേഷിക്കുമെന്നും, നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം കേസില്‍ അനിവാര്യമാണെന്നും എന്‍ഐഎ പറഞ്ഞു.

വന്‍തോതിലുള്ള ഗൂഢാലോചനയാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളത്. 30 ലേറെ പ്രതികളുള്ള ഈ കേസില്‍ അന്താരാഷ്ട്ര തലത്തില്‍ ബന്ധങ്ങളുണ്ടന്നും എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. പല പ്രതികളും വന്‍തോതില്‍ തുക സ്വര്‍ണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ലാഭം വാങ്ങാതെ ഇവര്‍ വീണ്ടും വീണ്ടും സ്വര്‍ണക്കടത്തിന് പണം നല്‍കി. 100 കോടിയിലേറെ രൂപയുടെ ഇടപാട് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നടന്നിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു.

അതേസമയം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ്, റബിന്‍സണ്‍ എന്നിവരെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും എന്‍ഐഎ അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നി​യ​മ​വി​രു​ദ്ധ​മാ​യ ത​ട​ങ്ക​ലി​ല്‍ നി​ന്നും മോ​ചി​പ്പി​ക്ക​ണം; ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം കോ​ട​തി​യി​ല്‍

അ​ല​ഹ​ബാ​ദ്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ ത​ട​ങ്ക​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍. അ​ഖി​ല​ഭാ​ര​തീ​യ വാ​ത്മീ​കി മ​ഹാ​പ​ഞ്ചാ​യ​ത്ത് എ​ന്ന ദ​ളി​ത് സം​ഘ​ട​ന​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​രെ​യും കാ​ണു​ന്ന​തി​നോ വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നോ അ​നു​വാ​ദ​മി​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് പോ​ലും അ​നു​വ​ദ​മി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​നി​യ​മ വി​രു​ദ്ധ​മാ​യ ത​ട​ങ്ക​ലി​ല്‍ നി​ന്നും മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. കോ​ട​തി ഇ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും.

You May Like

Subscribe US Now